കക്കുപ്പടിയിൽ മൂന്നുപേർക്ക് മർദനമേറ്റതായി പരാതി

അഗളി: കക്കുപ്പടിയിൽ  ദമ്പതികളുൾപ്പെടെ മൂന്ന് പേർക്ക് മർദനമേറ്റതായി പരാതി. പ്രദേശത്ത്  ചായക്കട നടത്തുന്ന വീരാൻകുട്ടി (52)-ഹസീന (44) ദമ്പതികൾക്കും, ചായക്കടയിൽ എത്തിയ ഷെരീഫ് (47) എന്നയാൾക്കുമാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
കടയിൽ ചായകുടിക്കാനെത്തിയ  കുടുംബത്തിന്റെ കാർഡ്രൈവറും ഷെരീഫുമായി തർക്കമുണ്ടാകുകയും ഷെരീഫിനെ മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രശ്നപരിഹാരത്തിന് വേണ്ടി ഓടിയെത്തിയ വീരാൻകുട്ടിയെയും മർദിച്ചശേഷം ഡ്രൈവർ കാറുമായി പോവുകയായിരുന്നുവെന്ന് പറയുന്നു. വീഴ്ചയിൽ ഹസീനക്കും പരിക്കേറ്റു

എല്ലാവരും പള്ളിയിലേക്കു പോയ സമയത്ത് മണ്ണാർക്കാട് ഭാഗത്തുനിന്ന് എട്ടുപേരടങ്ങുന്ന സംഘമെത്തി ചായക്കട തകർത്തതായും മൂന്നുപേരെയും മർദിച്ചതായും പണം നഷ്ടപ്പെട്ടതായുമാണ് പരാതി നൽകിയിരിക്കുന്നത്.

പരിക്കേറ്റ മൂന്നുപേരും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സതേടി. അഗളി പോലീസ് കേസെടുത്തു.
Previous Post Next Post

نموذج الاتصال