മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ എം.എൽ.എ ഫണ്ടിൽ പണി പൂർത്തീകരിച്ച 2 റോഡുകൾ അഡ്വ.എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. ഒന്നാംമൈൽ ഗോവിന്ദപുരം ക്ഷേത്രം റോഡും, പൂക്കുന്ന് കോളനി റോഡുമാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച 2 റോഡുകൾ.
ഗോവിന്ദപുരം ക്ഷേത്രത്തിലേക്കുള്ള റോഡ് എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20ലക്ഷം രൂപയും, പൂക്കുന്ന് കോളനി റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 8ലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. 2 റോഡിന്റേയുമായി നടന്ന പരിപാടികളിൽ മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ പ്രസീത ടീച്ചർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാസിത സത്താർ, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ, കൗൺസിലർ യൂസഫ് ഹാജി, കൗൺസിലർ മുജീബ് ചോലോത്ത്, കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി, ഷംസുദ്ദീൻ താഴത്തേതിൽ, സുബൈർ താഴത്തേതിൽ, അൻസാർ, ഗോവിന്ദപുരം ക്ഷേത്ര കമ്മിറ്റി ഭാരവാഹി കളത്തിൽ ഗോപി,ഗോവിന്ദപുരം റസിഡൻഷ്യൽ അസോസിയേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരും സംബന്ധിച്ചു.