മണ്ണാർക്കാട്: ഷോക്കേറ്റ് യുവാവ് മരിച്ചു. തെങ്കര മണലടി മദ്രസക്ക് സമീപം താമസിക്കുന്ന പാറോക്കാട് വീട്ടിൽ അഷ്റഫ് (26 ) ആണ് മരിച്ചത്. ജോലി ചെയുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാവാം എന്നാണ് നിഗമനം. ഷോക്കേറ്റ ഉടനെ കോണിയിൽ നിന്നും നിലത്ത് വീണ അഷ്റഫിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫാൻ നന്നാക്കുന്നതിനിടയിൽ എർത്തടിച്ച് ലാടറിൽ നിന്നും താഴേക്ക് വീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു