അട്ടപ്പാടി മധു കൊലക്കേസ്, വിധി സ്വാഗതാർഹം; തമ്പ്

അഗളി : മധു കൊലക്കേസിലെ കോടതി വിധി ആദിവാസി ജനതയെ സംബന്ധിച്ചടത്തോളം സ്വാഗതാർഹവും ആത്മാഭിമാനം ഉയർത്തുന്നതുമാണെന്ന് ആദിവാസി കൂട്ടായ്മയായ തമ്പ് 'അഭിപ്രായപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മധു പ്രതിനിധാനം ചെയ്യുന്ന ആദിവാസി സമൂഹം നേരിടുന്ന ഭൂ അധികാരം അടക്കമുള്ള അടിസ്ഥാന വിഷയത്തിൽ സ്വത്വര ഇടപെടൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവണം.

ഏ. കെ.എസ്. അടക്കമുള്ള ആദിവാസി സംഘടനകൾ നടത്തുന്ന ഭൂസമരങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം.
ഊരുതലമൂലധന ശാക്തികരണം സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതികൾ ഊരു തലത്തിൽ ആദിവാസി ജനതയുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. വനാവകാശ നിയമ പരിരക്ഷ ഉറപ്പുവരുത്തി സാമൂഹികാവശത്തിലൂടെ സാമ്പത്തികാടിത്തറ ഉറപ്പു വരുത്തുന്ന വന വിഭവ മനേജ്മെന്റിന് തുടക്കം കുറിക്കണം. വികസാനാവകാശം ഉപയോഗപ്പെടുത്തി വിദൂര ഊരുകളിലേക്ക് റോഡും െവെദ്യുതി അംഗനവാടി, റേഷൻ കട, സബ് സെന്റർ എന്നിവ എത്തിയ്ക്കണം.
മൻമോഹൻ സർക്കാർ കാലത്ത് അന്നത്തെ കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ രൂപീകരിച്ച ദേശീയ ഭൂപരിഷ്കരണ കൗൺസിൽ പോലെ സംസ്ഥാനത്തിൽ
ഭുപരിഷ്കരണ കൗൺസിൽ രൂപികരിക്കുകയും. ആദിവാസി ഭൂവിതരണത്തിനായി രൂപീകരിച
TRDM പുനക്രമീകരിക്കുന്നതും സർക്കാർ
സത്വര ഇടപെടൽ നടത്തണമെന്നും തമ്പ് '  അദ്ധ്യക്ഷൻ രാജേന്ദ്രപ്രസാദും കൺവീനർ കെ.എ രാമുവും പറഞ്ഞു.
Previous Post Next Post

نموذج الاتصال