രേഖാ ചിത്രത്തിനോട് സാമ്യമുള്ളയാൾ കണ്ണൂരെത്തിയതായി റിപ്പോർട്ട്

കോഴിക്കോട് എലത്തൂരിൽ ട്രെയിനിനുള്ളിൽ തീവെച്ച പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഇതിനോട് സാമ്യമുള്ളയാൾ കണ്ണൂരിലെത്തിയതായി റിപ്പോർട്ടുകൾ.  ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്നാണ് ലഭിക്കുന്ന വിവരം.  ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള പൊലീസും റെയിൽവേ പൊലീസും പരിശോധന നടത്തുകയാണ്.  പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചതായി ഡിജിപി അനിൽ കാന്ത് അറിയിച്ചു. എന്നാൽ നിലവിൽ ആരും കസ്റ്റഡിയിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയുടെ ദൃശ്യങ്ങളല്ല എന്ന് റിപ്പോർട്ടുകളുമുണ്ട്. ബൈക്കിൽ കയറിപ്പോയത് വിദ്യാർത്ഥി എന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. ഇത് കാപ്പാട് സ്വദേശിയാണ് എന്നാണ് പൊലീസ് പറയുന്നത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
 സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം സമാപിച്ചു.
Previous Post Next Post

نموذج الاتصال