എം ഇ എസ് കോളേജ് സംഘർഷം; പ്രതിയെ അറസ്റ്റ് ചെയ്തു

മണ്ണാർക്കാട്:  മണ്ണാർക്കാട് എം ഇ എസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കൊടുവാളിക്കുണ്ട്  തെക്കിനി ഹൗസ്  മുഹമ്മദ് അഷ്ഫാക്ക് (19) നെ ആണ് മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ നവംബർ 12 നാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും ഒന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്.  രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പായ ഉടയോൻസ ' ഗ്രൂപ്പിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു  

സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് , സുലൈമാൻ,  സിനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് സിവിൽ പോലീസ് ഓഫിസർ ജോഷി, റംഷാദ് ,  സ്മിജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post

نموذج الاتصال