പൊന്നങ്കോട് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

മണ്ണാർക്കാട്: ദേശീയപാത പൊന്നങ്കോട് നടന്ന വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു.  ചെർപ്പുളശ്ശേരി സ്വദേശികളായ പൂവ്വത്തിങ്കൽ വീട്ടിൽ സുബീഷ് (31), ആർദ്ര (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടി ബൈക്ക് നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. ഇരുവരേയും ഉടനെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  ബൈക്കും ലോറിയും പാലക്കാട് ഭാഗത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ബസ്സിനു സൈഡ് കൊടുത്തപ്പോ ലോറി ബൈക്കിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റി വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെർപ്പുളശ്ശേരിയിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. അപകടത്തിൽ സുബീഷിന്റെ കാലിന് ഫ്രാക്ച്ചറുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആർദ്രക്ക് ചെറിയ പരിക്കുകളുണ്ട്
Previous Post Next Post

نموذج الاتصال