മണ്ണാർക്കാട്: ഗവൺമെന്റ് ആശുപത്രിയിലെ പോളിയോ സെന്ററിൽ സ്ഥാപിക്കുവാൻ വേണ്ടി അബ്ദുൽ റസാക്ക് (A.R വെജിറ്റബിൾ ആൽത്തറ മണ്ണാർക്കാട്) രണ്ട് ഫാനുകൾ നൽകി.
അബ്ദുൽ റസാക്ക് കഴിഞ്ഞ ബുധനാഴ്ച തന്റെ മകന് പോളിയോ കുത്തിവെപ്പിന് വേണ്ടി മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിലെ പോളിയോ സെന്ററിൽ പോയപ്പോഴാണ് അവിടെ പിഞ്ചു മക്കളും വീട്ടമ്മമാരും അസഹ്യമായ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ വിഷമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇതിനൊരു പരിഹാരമുണ്ടാകാൻ വേണ്ടി പ്രയത്നിക്കുകയും, ആശുപത്രിയിലെ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് അവരുടെ കൂടി നിർദേശത്താൽ രണ്ട് ഫാനുകൾ പോളിയോ സെന്ററിൽ സ്ഥാപിക്കുവാൻ വേണ്ടി കൈമാറുകയായിരുന്നു.
ഈ പുണ്യ പ്രവർത്തനത്തിന് കേരള വ്യാപാരി വ്യവസായി സമിതി അബ്ദുൽ റസാക്കിനെ അഭിനന്ദിച്ചു. ഫാൻ കൈമാറുന്ന ചടങ്ങിൽ എൽ എസ് ഹെന, രാമദാസ്, ചന്ദ്രിക, ഉമ്മർ ഒറ്റകത്ത്, മുസ്തഫ എന്നിവർ പങ്കെടുത്തു