മണ്ണാർക്കാട്: ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കാഞ്ഞിരംപുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ജീപ്പില്‍ പ്രസവിച്ചത്.
ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് പ്രസവിച്ചത്. ഇന്ന് ആശുപത്രിയിലെത്തി സ്‌കാനിങ് നടത്തി മടങ്ങിയ ദിവ്യയ്ക്ക് വീട്ടില്‍വെച്ച് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവരികയായിരുന്നു. സ്‌കാനിങിന് ശേഷം അടുത്ത ബുധനാഴ്ച എത്താനായിരുന്നു ഡോക്ടര്‍ നിര്‍ദേശം നല്‍കിയത്. അമ്മയേയും കുഞ്ഞിനെയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.