കോട്ടോപ്പാടം ; ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി സ്കൂളിൽ നടന്നുവന്ന ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ബ്ലോസ്സംസ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ഡയറ്റ് സീനിയർ ലെക്ചറെർ ഡോ .ജയറാം വി ടി ഉദ്‌ഘാടനം ചെയ്തു. നാടകാചാര്യൻ കെ പി എസ് പയ്യനെടം മുഖ്യാഥിതി ആയി. മണ്ണാർക്കാട് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ എം പി സാദിക്ക്,ഹെഡ്മാസ്റ്റർ ശ്രീധരൻ പേരെഴി ,പി ടി എ പ്രസിഡന്റ് കെ ടി അബ്ദുള്ള, മാനേജർ കല്ലടി അബ്ദുൾ റഷീദ്, സി പി വിജയൻ, സൈനുൽ ആബിദ്, അബ്ബാസ്, റഫീക്ക് ചെള്ളി തുടങ്ങിയവർ സംസാരിച്ചു
Tags
mannarkkad