കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം, യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു
വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്, മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ തട്ടി വീണാണ് അപകടമുണ്ടായത്.
ബൈക്കിനെ ലോറി മറി കടക്കുന്നതിനിടെയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കും പരിക്കേറ്റു.
പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു