അലനല്ലൂർ: വീട്ടുമുറ്റത്ത് വിറകുവെട്ടു ന്നതിനിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എസ്റ്റേറ്റുപടി തിരുവാലപ്പറ്റ അൻവർഷാഫി (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. തിരുവാലപ്പറ്റ മുഹമ്മദിന്റെയും പരേതയായ ആമിനയുടേയും മകനും അലനല്ലൂർ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ എക്സിക്യുട്ടീവ് അംഗമാണ്.
ഭാര്യ: സാജിത
മക്കൾ: റിനു ജസ്ലിൻ, റിയ ഫാത്തിമ, റിഫ നൗറിൻ, മുഹമ്മദ് സ്വാലിഹ്.
മരുമകൻ: അനസ്.
സഹോദരങ്ങൾ: ഷൗക്കത്ത്, അബ്ദുൽ നാസർ, അബ്ദുൽ സലീം, മറിയമ്മു.
Tags
obituary