വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.

കല്ലടിക്കോട്: വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്. പഴയ വീടിന്റെ ഭിത്തി മറ്റൊരു സഹായിയോടൊപ്പം പൊളിച്ചുമാറ്റി കൊണ്ടിരിക്കുമ്പോൾ ഒരു വശത്തെ ഭിത്തി ഇടിഞ്ഞു ഷിജിയുടെ തലയിലൂടെ വീഴുകയായിരിന്നു. ഗുരുതരമായി പരുക്കേറ്റ ഷിജിയെ ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് സഹോദരനും കുടുംബവും താമസം മാറിയ സമയത്തായിരുന്നു അപകടം.



Previous Post Next Post

نموذج الاتصال