സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാത ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 40 ൽ അധികം ആളുകൾക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.  ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.  പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വളവിൽ നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം
Previous Post Next Post

نموذج الاتصال