ജി.എൽ.പിസ്കൂൾ തിരുവഴാംകുന്നിലെ പൂർവ വിദ്യാർത്ഥികളുടെ മഹാ സംഗമം നടന്നു

മണ്ണാർക്കാട്:  95 വർഷത്തിന്റെ പാരമ്പര്യമുള്ള ജി. എൽ. പി. സ്കൂൾ തിരുവഴാംകുന്നിന്റെ പൂർവ വിദ്യാർത്ഥികൾ  സ്കൂളിലെ നെല്ലിമരച്ചുവട്ടിൽ ഒത്തുകൂടി.മഹാ സംഗമം സ്കൂൾ ഹെഡ്മാസ്റ്റർ എം.നാരായണൻ  ഉദ്ഘാടനം നിർവഹിച്ചു. OSA അംഗവും മുൻ പിടിഎ പ്രസിഡന്റുമായ എൻ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. OSA പ്രസിഡന്റ്‌  ദാമോദരൻ നമ്പീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത സഹപാഠികൾ അവരുടെ എൽ പി സ്കൂൾ കാലത്തെ   സൗഹൃദം പങ്കുവെക്കുകയും നെല്ലിമരച്ചുവട്ടിലെയും മറ്റും ഓർമ്മകൾ അയവിറക്കുകയും ചെയ്തു. യോഗത്തിൽ പൂർവവിദ്യാർഥികളായ കളത്തിൽ മാനു ഹാജി, സുഭാഷ് മംഗലശ്ശേരി, പി.ഹരിദാസൻ, ഉമ്മർ കപ്പൂരൻ, കൗസല്യ ടീച്ചർ, സി ജെ രമേശ്‌, ജയരാജൻ, രമണി ടീച്ചർ, കെ.എ. സലീം മാസ്റ്റർ, ആയിഷ ഷിനു. വി , കെ.വസന്തമോഹനൻ, കെ.അബ്ദുൾ റഷീദ് മാസ്റ്റർ,കരീം മാസ്റ്റർ ബി ആർ സി, സ്കൂൾ പി ടി എ പ്രസിഡന്റ്‌ പി.നിയാസ് ബാബു, കെ.കൃഷ്ണ കുമാർ മാസ്റ്റർ, ടി. സൈഫുദ്ധീൻ, അരവിന്ദാക്ഷൻ, എം.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post

نموذج الاتصال