സേവ് മണ്ണാർക്കാടിന്റെ "ഡോൺ" പ്രീ പ്രൈമറി & ഡേ കെയർ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു

സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ ഡോൺ പ്രീ പ്രൈമറി & ഡെ കെയർ സ്കൂളിന്റെ പ്രവർത്തനം നടമാളിക റോഡിൽ റൂറൽ ബാങ്കിന് എതിർവശത്തായി സേവ് മണ്ണാർക്കാട് രക്ഷാധികാരികൾ സംയുക്തമായി ഉൽഘാടനം ചെയ്തു.
സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പൊതുസമ്മേളനത്തിൽ പ്രമുഖ ആക്ടിവിസ്റ്റ് അസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു. 
കെ.പി.എസ്. പയ്യനെടം, സേവ് മണ്ണാർക്കാട് രക്ഷാധികാരികളായ ഡോ കമ്മപ്പ, പഴേരി ഷരീഫ് ഹാജി, അബൂബക്കർ ബാവി ടി.കെ, പാറക്കൽ ഹമീദ് കുറുവണ്ണ ബഷീർ, മുൻസിപ്പൽ കൗൺസിലർമാരായ അരുൺ കുമാർ പാലക്കുർശി, ടി.ആർ സെബാസ്റ്റ്യൻ, കെ.ബാലകൃഷ്ണൻ , സേവ് മണ്ണാർക്കാട് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച സേവ് മെമ്പർമാരുടെ മക്കളെ ആദരിച്ചു. 
3 മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെ ചിത്രരചനാ മൽസരവും, സേവ് കലാ സംഘത്തിന്റെ നാടൻപാട്ട്‌ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
Previous Post Next Post

نموذج الاتصال