മണ്ണാർക്കേട്: ഉത്തരപ്രദേശിലെ G L A യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി മൂന്ന് ഗോൾഡ് മെഡലും, ഒരു വെള്ളി മെഡലും നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആര്യ. പി. മണ്ണാർക്കാട് കോടതിപ്പടിയിലെ നന്മ കുടുംബശ്രീ കാൻറീൻ നടത്തുന്ന സബിതയുടെ മകളായ
ണ് ഈ മിടു മിടുക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയായിരുന്നു മൽസരം നടന്നത്.
തൃശ്ശൂർ അഭിജിത്തിന്റെയും അഡ്വക്കേറ്റ് ജോഷി ഫ്രാൻസിസിന്റെയും കീഴിലാണ് ആര്യ പരിശീലനം നടത്തുന്നത്. 2019 മുതൽ പഞ്ചഗുസ്തിയിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും ഇരട്ട ഗോൾഡ് മെഡൽ നേടി 2019ൽ റുമാനിയയിൽ നടന്ന വേൾഡ് പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തു 2022 തുർക്കിയിൽ നടന്ന വേൾഡ് പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയിട്ടുണ്ട് ആര്യ.
തൃശ്ശൂർ സെൻമേരിസ് കോളേജിൽ BSC ഗണിതശാസ്ത്രം മൂന്നാം വർഷ വിദ്യാർത്ഥിയാണ് ആര്യ. നാലാം ക്ലാസ് മുതൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒട്ടനവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് S S L C യിലും പ്ലസ് 2 വിലും ഫുൾ A + വാങ്ങിച്ച് പഠനത്തിലും മുന്നിലാണ് ഈ മിടുക്കി.