പാലക്കാട്: മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.കെ.ശശിയെ സിപിഎം തരംതാഴ്ത്തി. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയ ശശിയെ ജില്ലാ കമ്മിറ്റിയിലേക്കാണു തരം താഴ്ത്തിയത്. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണു നടപടി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ. ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ നടപടിയെടുത്തത്.
പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മൂവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നേതാക്കൾ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.