പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്. പുല്ലിശ്ശേരിയിൽ അഗ്നിബാധ മൂലം വീട്ടിലെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പുല്ലിശ്ശേരി പുലാക്കൽ കടവ് കല്ലടി ഹൗസിലെ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ ഗൃഹോപകരണങ്ങളായ ടിവി, ഫാൻ, ടിവി സ്റ്റാൻഡ്, കട്ടിൽ, ബെഡ് തുടങ്ങിയവയാണ് കത്തി നശിച്ചത്. ടിവിയുടെ കേബിളിൽ നിന്നുമാണ് ആദ്യം തീ പടർന്നത് തുടർന്ന് ടിവിയും സ്വിച്ച് ബോർഡും വയറിങ്ങിന്റെ ഭാഗങ്ങളും കത്തി നശിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരുടെ പ്രയത്നഫലമായി തീ മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കുകയും, ഉടനെ ഫയർഫോഴ്സിന് വിവരം അറിയിക്കുകയും ചെയ്തു. മണ്ണാർക്കാട്ടിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ രാഹുൽ ആർ, രഞ്ജിത്ത് പി കെ , വി സുരേഷ് കുമാർ, സുജീഷ് വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സന്ദീപ് ടി ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. സംഘം എത്തുമ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രയത്നിച്ച നാട്ടുകാരെ അഭിനന്ദിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാ വൃത്തങ്ങൾ അറിയിച്ചു. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു