പ്രതീകാത്മക ചിത്രം
കല്ലടിക്കോട്: കാരാക്കുറുശ്ശി കവലയിൽ അവശനിലയിൽ കണ്ടെത്തിയയാൾക്ക് സഹായ ഹസ്തവുമായി കല്ലടിക്കോട് പോലീസ്. എലുമ്പൻ എന്നയാൾക്കാണ് കല്ലടിക്കോട് പോലീസ് ആകാശപ്പറവകളിൽ എത്തിച്ച് സംരക്ഷണം ഉറപ്പാക്കിയത്. പ്രദേശത്ത് തനിച്ച് കഴിയുകയായിരുന്ന എലുമ്പനെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടനെ വിവരം പോലീസിൽ അറിയിക്കുകയും, കല്ലടിക്കോട് പോലീസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ സംരക്ഷണചുമതല ഏറ്റെടുക്കാൻ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് എലുമ്പനെ ആകാശപ്പറവകൾ എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എസ് ഐ കെ.കെ.പത്മരാജ്, ടി.എം.കൃഷ്ണകുമാർ, ഒ.സുനിൽകുമാർ എന്നിവരാണ് സഹായം ഒരുക്കിയത്