കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

                    പ്രതീകാത്മക ചിത്രം 

കാഞ്ഞിരപ്പുഴ: കാട്ടുപന്നിയെ ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് രണ്ടുപേർക്കു പരിക്കേറ്റു. കാഞ്ഞിരപ്പുഴ അക്കിയാംപാടം കുഴിയിൽ പീടിക ഹംസ (47), അക്കിയാംപാടം കോടങ്കാടൻ കുഞ്ഞുമുഹമ്മദ് (38) എന്നിവർക്കാണു പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മുണ്ടക്കുന്ന് കുംഭാരൻകുന്നിൽവെച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി  റോഡിനു കുറുകെ ഓടിവന്ന കാട്ടുപന്നികൾ ബൈക്കിലിടിക്കുകയായിരുന്നു.


നവ കേരള സദസ്സുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങള് അറിയാം.

 02.12.2023 തിയ്യതി ഉച്ചക്ക് 02.00 മണി മുതൽ പാലക്കാട് നിന്ന് മുണ്ടൂർ വഴി ചെർപ്പുള്ളശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണാര്ഴക്കാട് ആര്യമ്പാവ് വഴി ചെർപ്പുള്ളശ്ശേരിയിലേക്ക് പോകേണ്ടതാണ്. 

 ഉച്ചക്ക് 02.00 മണി മുതലൽ ചെർപ്പുള്ളശ്ശേരിയിൽ നിന്ന് കോങ്ങാട് വഴി പാലക്കാട് പോകേണ്ട വാഹനങ്ങള് കൊട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പാലക്കാട് പോകേണ്ടതാണ്.

 ഉച്ചക്ക് 02.00 മണി മുതല് പത്തിരിപ്പാലയിൽ നിന്ന് കോങ്ങാട് വഴി മുണ്ടൂര് പോകേണ്ട വാഹനങ്ങള് മുച്ചീരി വഴി തിരിഞ്ഞ് 9th മൈല് വഴി പോകേണ്ടതാണ്.

 02.12.2023 തിയ്യതി വൈകുന്നേരം 06.00 മണിക്ക് ശേഷം മണ്ണാർക്കാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടൂരിൽ നിന്ന് കോങ്ങാട് വഴി തിരിഞ്ഞ് പോകേണ്ടതാണ്. 

 02.12.2023 തിയ്യതി വൈകുന്നേരം 06.00 മണിക്ക് ശേഷം മണ്ണാർക്കാട് നിന്ന് പാലക്കാട് പോകേണ്ട വാഹനങ്ങള് ടിപ്പുസുല്ത്താന് റോഡിലൂടെ കോങ്ങാട് വഴി പാലക്കാട് പോകേണ്ടതാണ്.

 02.12.2023 തിയ്യതി വൈകുന്നേരം 05.00 മണിക്ക് ശേഷം കോഴിക്കോട് ഭാഗത്തുനിന്നും നിന്ന് പാലക്കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ആര്യമ്പാവില് നിന്നും ശ്രീകൃഷ്ണപുരം റോഡിലൂടെ കോങ്ങാട് വഴി പോകേണ്ടതാണ്.

 02.12.2023 തിയ്യതി വൈകുന്നേരം 04.00 മണിക്ക് ശേഷം അട്ടപ്പാടി ഭാഗത്തുനിന്നും നിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് മണലടി ചെക്പോസ്റ്റില് നിന്നും കുന്തിപ്പുഴ ബൈപ്പാസ് വഴി തിരിഞ്ഞുപോകേണ്ടതാണ്

നാടൻതോക്കുമായി രണ്ട് പേർ പിടിയിൽ

അഗളി: നെല്ലിപ്പതി മലവാരത്ത് നായാട്ട് നടത്തിയ രണ്ടുപേരെ നാടൻതോക്കുമായി വനംവകുപ്പ് പിടികൂടി. കതിരംപതി സ്വദേശികളായ കാരമടയൻ (45), വേലുസ്വാമി (56) എന്നിവരെയാണ് പിടികൂടിയത്.

വ്യാഴാഴ്ച കാരമടയൻ നാടൻതോക്കുമായി നായാട്ടിനിറങ്ങിയതായിരുന്നു. കാരമടയന്റെ വീട് പരിശോധന നടത്തിയതിൽ കേഴമാനിന്റെയും, മുള്ളൻ പന്നിയുടെയും, വെരുകിന്റെയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. രണ്ട് പേരെയും മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തു.

Previous Post Next Post

نموذج الاتصال