മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയെ അനുമോദിച്ച് മുസ്ലിം ലീഗ് പ്രതിനിധി യു. ഹൈദ്രോസ്

നവകേരള സദസ്സുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ഇച്ഛാശക്തിയെ അനുമോദിച്ച് തൃത്താലയിൽ നിന്നെത്തിയ മുസ്ലിം ലീഗ് പ്രതിനിധി യു. ഹൈദ്രോസ്. ഷൊർണൂർ കുളപ്പുള്ളി പള്ളിയാലിൽ ഓഡിറ്റോറിയത്തിൽ നടന്ന നവകേരള സദസ്സ് പ്രഭാത യോഗത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോചനീയാവസ്ഥയിലായ തൃത്താല ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനും മികച്ച രീതിയിൽ സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനും വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു. മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് യൂ ഹൈദ്രോസ്.
പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് നേരത്തേ പറഞ്ഞിരുന്നു 
Previous Post Next Post

نموذج الاتصال