മണ്ണാർക്കാട്: നേപ്പാളിൽ വെച്ച് നടന്ന അണ്ടർ 15 സൗത്ത് ഏഷ്യൻ നയൺ എ സൈഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ച് കപ്പ് നേടികൊടുത്ത് നാടിൻ്റ അഭിമാനമായി മാറിയ കൊടുവാളിക്കുണ്ട് സ്വദേശി സാരംഗിന് മണ്ണാർക്കാട് കൊടുവാളിക്കുണ്ട് ഗ്യാലക്സി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് സ്വീകരിച്ചാനയിച്ച് കൊടുവാളിക്കുണ്ടിലേക്ക് കൊണ്ടു പോയി. തുടർന്ന് നടന്ന സ്വീകരണ പരിപാടി പെരിഞ്ചോളം കൗൺസിലർ സമീർ വേളക്കാടൻ ഉദ്ഘാടനം ചെയ്തു. സക്കീർ മുല്ലക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡൻ്റ് ഷഫീക്ക് KT സ്വാഗതം പറഞ്ഞു. ക്ലബ്ബ് രക്ഷാധികാരികളായ റഷീദ് കുറുവണ്ണ,ഉസ്മാൻ കൊളമ്പൻ അംഗങ്ങളായ നിസാം പാലൂർ, ജുനൈസ് കാരയിൽ,സമീൽ,ജാഫർ PC എന്നിവർ പ്രസംഗിച്ചു.