മണ്ണാർക്കാട്: കല്യാണക്കാപ്പ് പുന്നപ്പാടത്ത് റബ്ബർ തോട്ടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് താമസിക്കുന്ന രതീഷ്.കെ (22) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോകുകയായിരുന്ന കുട്ടികളാണ് ഇത് കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു