ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം19ാം മൈലിൽ നടന്ന വാഹനാപകടത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മരിച്ചു. അവിഞ്ചികുഴി മണികണ്ഠൻ( 54) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11.50 ഓട് കൂടിയായിരുന്നു അപകടം. ഇദ്ധേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇദ്ധേഹത്തെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ഉടനെ കടമ്പഴിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു, വിദഗ്ദ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു അന്ത്യം. വി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയും,കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമാണ് .