പോത്തിനെ കണ്ട് ആന വിരണ്ടോടി; ആനയുടെ വരവ് കണ്ട് ഭയന്നോടി ജനങ്ങളും

കുന്നംകുളം: ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന പോത്തിനെ കണ്ട് വിരണ്ടോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്നാണ് ആന ഓടിയതെന്നാണ് വിവരം. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി.

 ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു.  തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്.
Previous Post Next Post

نموذج الاتصال