പ്രതീകാത്മക ചിത്രം
കെട്ടിടനിർമാണജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം പൊള്ളാച്ചിയിലെത്തിയതായിരുന്നു വിജയൻ. വിജയനും തെങ്കര സ്വദേശിയായ സുഹൃത്തുംകൂടി കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് അപകടം. നടന്നുപോവുകയായിരുന്ന ഇരുവരെയും വാഹനമിടിക്കുകയായിരുന്നു. ഇരുവരെയും പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിജയനെ രക്ഷിക്കാനായില്ല. ശബരിമലദർശനം കഴിഞ്ഞെത്തിയ വിജയൻ കഴിഞ്ഞദിവസമാണ് ഇവിടേക്ക് ജോലിക്കെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്രുതി. മക്കൾ: അവനിക, ആദിചന്ദ്ര, അദ്വിക.