കുഴൽമന്ദം: ജനൽ പൊളിച്ച് വീട്ടിനുള്ളിൽ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ഒന്നരപ്പവന്റെ മാല മോഷ്ടിച്ചു. കുഴൽമന്ദം കളപ്പെട്ടി ഒടിയൻപാറ അത്രാട് വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ലതയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
അടുക്കളയിലെ ജനൽപാളി പൊളിച്ചാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. ലത ഉണർന്ന് നിലവിളിച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. സുരേന്ദ്രന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 1,500 രൂപയും മോഷണം പോയി. ലതയുടെ പരാതിയിൽ കുഴൽമന്ദം പോലീസ് കേസെടുത്തു.