മണ്ണാർക്കാട്: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ കിണറ്റിൽ ഇറങ്ങി തിരികെ കയറാനാകാതെ വിഷമിച്ച യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കാരാക്കുറുശ്ശി പാറക്കപ്പള്ളിയേൽ ഇഖ്ബാൽ ആണ് കിണറ്റിൽ അകപ്പെട്ടത്. ഇന്നലെയാണ് സംഭവം. മൊബൈൽ എടുക്കാൻ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി മൊബൈൽ എടുത്തെങ്കിലും തിരികെ കയറാനാകാതെ കിണറ്റിൽ പെട്ടു പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി ജയരാജൻ്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തി. ആൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയതിനാൽ സേനയുടെ 'റെസ്ക്യൂ നെറ്റ്' ഇറക്കി നൽകുകയും അതിൽ കയറിയ ഇഖ്ബാലിനെ നാട്ടുകാരുടെ കൂടി സഹായത്തോടെ വലിച്ചു കയറ്റുകയും ചെയ്തു. നേരത്തെ കിണറിൽ നിന്ന് തിരിച്ച് കയറാൻ ശ്രമിക്കവെ സ്ലിപ്പ് അയതിനാൽ ഇഖ്ബാലിന്റെ രണ്ട് കയ്യിലും ഉൾവശം തൊലിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ സി സി.റിജേഷ്, എം.മഹേഷ്, ഒ.എസ്.സുഭാഷ്, എം.രമേഷ്, ഒ.വിജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മൊബൈൽ ഫോൺ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന
byഅഡ്മിൻ
-
0