അഞ്ചാം ക്ലാസ്സുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

എടത്തനാട്ടുകര: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പള്ളി സ്വദേശി സക്കീര്‍ ഹുസൈന്‍ – ഹയറുന്നിസ ദമ്പതികളുടെ മകനാണ് റിതാന്‍. 

സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. 

ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെയാണ് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. 

ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാൻ സാധിച്ചിരുന്നില്ല.

മൃതദേഹം മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ
Previous Post Next Post

نموذج الاتصال