അഗളി: അട്ടപ്പാടിയിൽ ശിശു മരണം. ഷോളയൂർ സ്വർണപ്പിരിവിൽ മുരുകേശന്റെയും പാപ്പയുടെയും നാലരമാസം പ്രായമുള്ള പ്രവീൺ ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച അഞ്ചുമണിയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ വൈകല്യവുമായി പിറന്ന കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കുഞ്ഞിനെ വ്യാഴാഴ്ചയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞവർഷം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. നാല് ഗർഭസ്ഥശിശുക്കളും മരിച്ചിരുന്നു.