വെള്ളിയാര്‍ പുഴയില്‍ യുവാവ് മരിച്ചനിലയില്‍

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട് ഭാഗത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുണ്ടോട്ടുകുന്ന് പട്ടികവര്‍ഗ കോളനിയില്‍ താമസിക്കുന്ന ചുടലപ്പൊട്ടി മാതന്റെ മകന്‍ മനോജ് (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിക്കാനെന്ന് പറഞ്ഞ് മനോജ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ കണ്ണംകുണ്ട് കോസ് വേയ്ക്ക് സമീപം നിര്‍മിച്ച താത്കാലിക തടയണയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സേന അംഗങ്ങളെത്തി മൃതദേഹം പുഴയില്‍ നിന്നും പുറത്തെടുത്തു. നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: അനശ്വര, അനന്യ, അഖില്‍.
Previous Post Next Post

نموذج الاتصال