വൻ ചീട്ടുകളി സംഘം പിടിയിൽ

                     പ്രതീകാത്മക ചിത്രം 

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴി ഭാഗത്തുള്ള ഒഴിഞ്ഞ വീട്ടിൽ നിന്ന് 14 അംഗ ചീട്ടുകളി സംഘത്തെ രണ്ട് ലക്ഷത്തി എഴുപതിനായിരത്തി നൂറ്റി എൺപത് രൂപ സഹിതം പിടികൂടി.  

കാഞ്ഞിരപ്പുഴ ഭാഗത്ത് വലിയ രീതിയിൽ ചീട്ടുകളി നടക്കുന്നതായി   പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഡിവൈഎസ്പി ടി.എസ്. സിനോജിന്റെ നിർദ്ദേശത്തിൽ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ.ബൈജുവിന്റെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഭാഗത്തുള്ള ഒഴിഞ്ഞ വീട്ടിൽ നിന്ന് 14 അംഗങ്ങൾ അടങ്ങുന്ന വൻ ചീട്ടുകളി സംഘത്തെ പിടികൂടിയത്. രണ്ട് ലക്ഷത്തി എഴുപതിനായിരത്തി നൂറ്റി എൺപത് രൂപ വരുന്ന തുകയും നിരവധി മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു മണ്ണാർക്കാട് ഇൻസ്പെക്ടർ  ബൈജു  ഇ.ആർ, എ.എസ്.ഐ. ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്, വിനോദ് കുമാർ, മുബാറക് അലി ഷഫീഖ് എന്നിവർ അടങ്ങിയ സംഘമാണ്  പ്രതികളെ പിടികൂടിയത്
Previous Post Next Post

نموذج الاتصال