മണ്ണാർക്കാട്: ഒരു ലക്ഷത്തിനടുത്ത് രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു, മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ(47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് അറസ്റ്റിലായത്.
മണ്ണാർക്കാട് കുമരംപുത്തൂർ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് കുമരംപുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കല്ലടി ഹയർസെക്കണ്ടറി സ്കൂളിന് സമീപം വച്ച് 91,000/- രൂപയുടെ കള്ളനോട്ടുകളുമായി പ്രതികളെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.
മണ്ണാർക്കാട് ഡി.വൈ.എസ്.പി. ടി.എസ് സിനോജിൻ്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ ഇ.ആർ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻപെക്ടർമാരായ സാദത്ത്.സിഎ, ഉണ്ണി. എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിനോദ്കുമാർ, മുബാറക്ക് അലി ഡാൻസാഫ് സ്ക്വാഡ്' അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.