വീടിന് തീ പിടിച്ചു

കല്ലടിക്കോട് : കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടിനാണ് തീ പിടിച്ചത്. വീടിന്റെ മേൽകുര പൂർണമായും കത്തി നശിച്ചു. ആളപായമില്ല . ഈ വീട്ടിൽ ഇപ്പോൾ മമ്പുറം സ്വദേശി റെജിയും കുടുംബവുമാണ് വാടകക്ക് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന അലമാര, കട്ടിൽ, മേൽഭാഗത്തേക്ക്‌ കയറുന്ന ഏണി എന്നിവ കത്തി നശിച്ചു. പ്രദേശവാസികൾ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു  വിവരമറിഞ്ഞ ഉടനെ അഗ്നിശമന സേനയും സ്ഥലത്ത് എത്തി. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു
Previous Post Next Post

نموذج الاتصال