മണ്ണാർക്കാട് വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നുമായി യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.  മണ്ണാർക്കാട്  പള്ളിക്കുന്ന് അബ്ദുൽ സലിം (45) നെയാണ് കണ്ടമംഗലം അവണക്കുന്ന് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 09.56 ഗ്രാം നിരോധിത മയക്കുമരുന്നും കണ്ടെടുത്തു.  

പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ  ജില്ല ലഹരി വിരുദ്ധ സ്ക്വാഡും  മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്    സബ് ഇൻസ്‌പെക്ടർ സുരേഷ് ഇ.എ, എ.എസ്.ഐ സുരേഷ്കുമാർ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് കെ, മുബാറക്ക് അലി, റംഷാദ്. ടി.കെ, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ  സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ഷെഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Post a Comment

Previous Post Next Post