വാഹനാപകടത്തിൽ യുവാവ് മരിച്ചു

മണ്ണാർക്കാട് :  കോട്ടോപ്പാടത്ത് പള്ളിക്ക് സമീപം  ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അലനല്ലൂർ എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശി ചക്കംതൊടി അബ്ദുൾ മനാഫ്(40) ആണ് മരിച്ചത്. 

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. മനാഫ് സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും തമ്മിലിടിക്കുകയായിരുന്നു.  അലനല്ലൂർ ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും മണ്ണാർക്കാട് ഭാഗത്ത് നിന്നും അലനല്ലൂരിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. പരിക്കേറ്റ
മനാഫിനെ നാട്ടുകാർ ചേർന്ന് വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പിതാവ്: മുഹമ്മദ്. 
മാതാവ്: ഖദീജ.
സഹോദരങ്ങൾ: ഹനീഫ, അബ്ദുൾ കരീം, അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, സുബൈദ.

Post a Comment

Previous Post Next Post