കോട്ടോപ്പാടം: സ്ത്രീ ശാക്തീകരണത്തിന് ഉന്നത വിദ്യാഭ്യാസവും ശാക്തീകരണവും അനിവാര്യമെന്ന് ഹമീദലി ശിഹാബ് തങ്ങൾ.
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരംഭമായി കോട്ടോപ്പാടത്ത് പ്രവർത്തിക്കുന്ന എം ഐ സി വിമൻസ് അക്കാദമിയിലെ അഞ്ചു വർഷത്തെ ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ മഹ്‌ദിയ്യ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ധാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
2018ലാണ് എം ഐ സി വിമൻസ് അക്കാഡമി കോട്ടോപ്പാടത്ത് സ്ഥാപിച്ചത്. 47 വിദ്യാര്ഥിനികളുമായി ആരംഭിച്ച എം ഐ സി യിൽ ഇപ്പോൾ 250 ല്‍ അധികം വിദ്യാർത്ഥിനികൾ മഹ്‌ദിയ്യഃ കോഴ്സ് പഠിക്കുന്നു. 150 ൽ പരം വിദ്യാർത്ഥിനികൾ മഹ്‌ദിയ്യ, ഡിപ്ലോമ ,സി എം എസ് ,പി പി ടി ടി സി കോഴ്‌സുകൾ പൂർത്തിയാക്കി വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുമുണ്ട് .
സമസ്ത നൂറാം വാർഷിക പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച സമസ്‌ത നാഷണൽ എഡ്യൂക്കേഷൻ കൗണ്സില്‍ (എസ് എൻ ഇ സി) യുടെ സ്കൂൾ ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള ഷീ പ്ലസ് കോഴ്‌സും ഈ വർഷം മുതൽ എം ഐ സി യിൽ ആരംഭിച്ചിട്ടുണ്ട്. ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ അഞ്ചു വർഷത്തെ മഹ്‌ദിയ്യഃ കോഴ്സ്സ് പൂർത്തിയാക്കിയ മുപ്പത്തി ഒൻപത് പേർക്കും ,മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ്സ് പൂർത്തിയാക്കിയ പത്തൊൻപത് പേർക്കും ,സൗദി-ദമാം ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ് ജെൻ റോബോട്ടിക് ട്രെയിനിങ് സെന്ററിന്റെ ഒരു വർഷത്തെ റോബോട്ടിക് കോഴ്സ് പൂർത്തിയാക്കിയ നാല്പത്തിമൂന്ന് പേർക്കും,ഡൽഹി ആസ്ഥാനമായുള്ള ടെക്‌നിക്കൽ സ്റ്റഡി & സ്‌കിൽ റിസർച് കൗണ്സിലിൽ (ടി എസ് എസ് ആർ )ന്റെ പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ഇരുപത്തി അഞ്ചു പേർക്കുള്ള സർട്ടിഫിക്കറ്റുകളും പാണക്കാട് സയ്യിദ സജ്‌ന ബീവി വിതരണം ചെയ്തു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി എം ഐ സി എസ്.എൻ.ഇ.സി ശീ പ്ലസ് പ്രിൻസിപ്പൽ മുസ്തഫ അഷ്‌റഫി കക്കുപ്പടി സനദ് ദാന പ്രസംഗം നടത്തി . ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു ഷാഫി ഹാജി, സി മുഹമ്മദലി ഫൈസി, സി മുഹമ്മദ് കുട്ടി ഫൈസി , മണ്ണാർക്കാട് നഗരസഭ ചെയര്മാന്‍ സി മുഹമ്മദ് ബഷീർ , കെ പി സൈനുദ്ധീൻ ഫൈസി ,കല്ലടി അബൂബക്കർ ,നെക്സ്ജൻ റോബോട്ടിക് സിഇഒ മുഹമ്മദ് ഹനീസ് ,അൻവർ ഫൈസി കാഞ്ഞിരപ്പുഴ ,റഹീം ഫൈസി അക്കിപ്പാടം ,ടി കെ സുബൈർ മൗലവി ,കോട്ടോപ്പാടം മഹല്ല് ഖാസി അബ്ദുൽ ഗഫൂർ ഫൈസി, അബ്ദുൽ ജബ്ബാർ ഹാജി ,കെ കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ ,അബൂബക്കർ ഫൈസി കച്ചേരിപ്പറമ്പ,ഷമീർ ഫൈസി കോട്ടോപ്പാടം ,സി എം അലി മൗലവി നാട്ടുകൽ ,ജാസ് അലി ഹാജി ,സമദ് ഹാജി പാറശ്ശേരി ,മുസ്തഫ ഹാജി ,സുലൈമാൻ ഫൈസി മുണ്ടേക്കാരാട് ,മുസ്തഫ വറോടന്‍ ,മജീദ് അണ്ണാൻ തൊടി ,അൻവർ കമാലി ,മുസ്തഫ ഫൈസി കോട്ടോപ്പാടം ,മുസ്തഫ നായാട്ടിൽ,
ഇന്നോ റൂട്സ് സി ഇ ഒ മാരായ ജംഷീറലി, വിപിൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിന്
എം ഐ സി സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും വാഖിഫ് ടി കെ ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു