മണ്ണാർക്കാട് പ്രസ്ക്ലബ് 'പ്രതിഭാദരം'

മണ്ണാർക്കാട്: മണ്ണാർക്കാട് പ്രസ് ക്ലബ് പ്രതിഭാദരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.എം. ഷബീറലി അധ്യക്ഷത വഹിച്ചു.  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെ  ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സി.എം.ശദീഅ ജെബിന് ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി അനിൽകുമാർ, ട്രഷറർ അഷ്റഫ്,  വൈസ് പ്രസിഡൻറ് രാജേഷ്,  കോ-ഓർഡിനേറ്റർ കൃഷ്ണദാസ് കൃപ, പ്രസ് ക്ലബ് അംഗങ്ങളായ അബ്ദുൽ ഹാദി അറയ്ക്കൽ, കെ.പി.അഷ്റഫ്, സുബ്രഹ്മണ്യൻ, അജയൻ, നിസാർ, മധു, സജീവ്.പി.മാത്തൂർ, സെയ്ദലവി തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post

نموذج الاتصال