പോലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതിയെ അറസ്റ്റുചെയ്തു


മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫീസറായ ഗിരീഷിനെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ച കേസ്സിലെ പ്രതിയായ പൊറ്റശ്ശേരി കാഞ്ഞിരം ദിനേശ (36) നെ മണ്ണാർക്കാട് പോലീസ് ഇൻസ്പെക്ടർ ബൈജു ഈ ആറിൻ്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സുലൈമാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  ഇന്നലെ വൈകിട്ട് ആണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് ഒരു സ്ത്രീയെ ദിനേശൻ ഉപദ്രവിക്കുന്നു എന്ന് അറിയിച്ച് പോലീസ് എമർജൻസി കോൾ നമ്പറായ 112 ൽ നിന്നും കോൾ വന്ന പ്രകാരം എസ് ഐ സുലൈമാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിക്കുകയും,  ഇയാളെ അന്വേഷിച്ച്  പോകുന്ന സമയം ഇയാൾ ബുള്ളറ്റ് കൊണ്ട്  മനപൂർവം പോലീസ് ജീപ്പിൽ ഇടിക്കുകയുമായിരുന്നു, ഇടിയുടെ ആഘാതത്തിൽ ജിപ്പിന് കേടുപാടുകൾ പറ്റുകയും ചെയ്തു. തുടർന്ന്  സംഭവത്തെ കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ഇയാൾ പോലീസ് സംഘത്തിനു നേരെ അസഭ്യം പറയുകയും സിനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷിൻ്റ കൈ പിടിച്ച് ഞെരിക്കുകയും നെഞ്ചത്ത് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സൗദ, സിവിൽ പോലീസ് ഓഫീസർ കൃഷ്ണകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post

نموذج الاتصال