വഴക്ക് പറഞ്ഞതിന് രണ്ട് കുട്ടികൾ വീട് വിട്ടിറങ്ങി; ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ കണ്ട് കിട്ടി

മണ്ണാർക്കാട്:  തെങ്കരയില്‍ ഇന്നലെ ഉച്ചയോടെയാണ് മൂന്നിലും നാലിലും  പഠിക്കുന്ന കുട്ടികളെ കാണാതായത്. വാർത്ത പരന്നതോടെ കുടുംബങ്ങൾക്കൊപ്പം നാടും ആശങ്കയിലായി. കുട്ടികളെ കണ്ടെത്താൻ മണ്ണാർക്കാട്  പോലീസ് തിരച്ചിൽ ഊർജിതമാക്കിയപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും പോലീസിനെ സഹായിച്ച് കൂടെ തന്നെയുണ്ടായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടികളെ കണ്ടെത്തിയെന്ന വാർത്ത വന്നതോടെ കുടുംബാംഗങ്ങൾക്കൊപ്പം നാടും ആശ്വാസത്തിലായി. കൂട്ടുകാരികളായ അമ്മമാരുടെ മക്കളാണ് രണ്ട് പേരും, വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടികൾ ഇറങ്ങിയതെന്നാണ് പറയുന്നത്. മണ്ണാർക്കാടിന്റെ നന്മക്കൂട്ടം പോലീസിനെ സഹായിച്ച് ഒന്നൊഴിയാതെ  മണ്ണാർക്കാടിന്റേയും, സമീപപ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. ഒടുവിൽ പുഞ്ചക്കോട് ഭാഗത്ത് നിന്ന് രാത്രി ഏഴ് മണിയോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു

Post a Comment

Previous Post Next Post