പാലക്കാട് ഷൊർണൂർ നഗരത്തിലെ വീട്ടിൽ കവർച്ച. 16.5 പവൻ സ്വർണ്ണവും 10000 രൂപയും നഷ്ടമായി.
മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് നഷ്ടമായത്. ഷൊർണൂർ പൊലീസും വിരലടയാള വിദഗധരും സ്ഥലത്തെത്തി പരിശോധന നടത്തി.