'മമ്മൂട്ടി, വിശാഖം നക്ഷത്രം. ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസാകുകയാണ്. ലോകമെമ്പോടും.. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമമൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി തീരണം', എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്നുകൊണ്ട് ആരാധകൻ പറയുന്നത്. വഴിപാടിന്‍റെ റസീപ്റ്റും വിഡിയോയില്‍ കാണിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് കഴിക്കുന്നതെന്നാണ് സൂചന.
മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വൈശാഖ് ചിത്രം ടര്‍ബോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി കഴിഞ്ഞു. ടര്‍ബോയുടെ റിലീസിനോടനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങളാണ് ആരാധകര്‍ നടത്തിയിരുന്നത്. അതിനിടയില്‍ മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര വഴിപാട് നടത്തിയ ഒരു ആരാധകന്‍റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ടര്‍ബോയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷനേടാനും വേണ്ടിയാണ് ആരാധകന്‍റെ വക ശത്രുസംഹാര വഴിപാട്