അട്ടപ്പാടിയിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
കൊല്ലംങ്കടവ്  സ്വദേശിയായ  മുരുകൻ (33) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചെമ്മണ്ണൂർ  റേഷൻ  കടക്ക്  സമീപം നിർത്തിയിട്ട മറ്റൊരു ബൈക്കിൽ  മുരുകൻ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ  ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ  കൂടെയുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്.
Previous Post Next Post

نموذج الاتصال