കമ്പിവേലിയിൽ പുലി കുടുങ്ങി; മയക്കുവെടി വെക്കാൻ നീക്കം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴക്ക് സമീപം ചേകോലിലാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുലിക്ക് അഞ്ചു വയസ് പ്രായമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്നും കടുത്ത ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ അവസ്ഥയില്‍ തന്നെ തുടരുകയാണ് പുലി. ഒന്നു കുതറിയാന്‍ കുടുക്കില്‍ നിന്നും രക്ഷപ്പെടാനും കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. പുലിയെ മയക്കുവെടിവെച്ച് തിരികെ കാട്ടിലേക്ക് വിടാനാണ് തീരുമാനം.  വയറും കാലുമാണ് കമ്പിയില്‍ കുടുങ്ങിയിരിക്കുന്നത്. പുലിയെ പിടികൂടാനുള്ള മയക്കുവെടി സംഘം ഉടനെത്തും. ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് എത്തുക.
Previous Post Next Post

نموذج الاتصال