ആലിപ്പറമ്പ് : തൂത-വെട്ടത്തൂർ റോഡിൽ തൂത തെക്കേപ്പുറത്ത് കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലു യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ജൽജീവൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിട്ടതിനെ തുടർന്ന് ഈ പ്രദേശത്ത് റോഡിൽ ചെളിയുണ്ടായിരുന്നു.
വിദേശത്ത് നിന്ന് വന്ന കണ്ടപ്പാടി നിഷാദിനെ വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കു കൊണ്ട് വരുന്നതിനിടെയാണ് അപകടം. കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. നിഷാദിനെ കൂടാതെ പാറലിലെ തൊങ്ങത്ത് ആസിഫ്, തൂത തെക്കേപ്പുറത്തെ തിരുത്തുമ്മൽ മുബഷീർ, റിയാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്