മദീന: ഉംറ തീർത്ഥാടക ബദ്‌റിൽ നിര്യാതയായി. പുലാപ്പറ്റ, കോണിക്കഴി സ്വദേശിനി കോണിക്കഴി വീട്ടിൽ മൊയ്‌തീൻ കുട്ടി- സാറ ദമ്പതികളുടെ മകൾ ആമിന (57) ആണ് മരിച്ചത്. മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്‌റിൽ വച്ചാണ് മരണം സംഭവിച്ചത്.
ഉംറ നിർവഹിച്ച് പത്ത് ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടെ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30 ന് മരണം സംഭവച്ചു.
ഭർത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയിൽ കൂടെയുണ്ടായിരുന്നു. മക്കൾ: ഇബ്‌റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കൾ: ആബിദ, സൈദലവി മണ്ണാർക്കാട്, നൗഷാദ് കഞ്ചിക്കോട്.
Tags
obituary