പുലിപ്പേടിയിൽ കാഞ്ഞിരപ്പുഴ

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ മേഖലയിൽ വീണ്ടും പുലിപ്പേടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. പള്ളിപ്പടി മങ്കടമലയ്ക്കു താഴെ അത്തിക്കുണ്ടിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായാണ് അഭ്യൂഹം.  പരിസരവാസികളേയും ആശങ്കയിലാക്കി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം കൂടിയാണിത്. വിവരമറിയിച്ച പ്രകാരം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ പുലിയുടേതാണോ എന്ന കാര്യത്തിൽ വനംവകുപ്പും വ്യക്തത വരുത്തിയിട്ടില്ല. അതേസമയം നാട്ടുകാരോട് ജാഗ്രത പലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു
Previous Post Next Post

نموذج الاتصال