ഒന്നും, രണ്ടും, മൂന്നുമല്ല! കണ്ടമംഗലത്ത് ഇറങ്ങിയത് എട്ടോളം വരുന്ന കാട്ടാനക്കൂട്ടം

മണ്ണാർക്കാട്:  കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം മേക്കളപ്പാറയിലാണ് എട്ടംഗ കാട്ടാനസഘമെത്തിയത്. വനാതിർത്തിയിൽ സൗരോർജ്ജ തൂക്കുവേലിയില്ലാത്ത താന്നിച്ചുവട് വഴിയാണ് കാട്ടാനകളെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ  കണ്ടമംഗലം ഭാഗത്ത് ഇവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പറയുന്നു. ഇന്നലെ പുലർച്ചയോടെയാണ് മേക്കളപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ടാപ്പിംങ് തൊഴിലാളികൾ കാണുന്നത് ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവിഴാംകുന്ന് മേഖലയിൽ പട്രോളിംങ് നടത്തുകയായിരുന്ന ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഗ്രേഡ് വി..രാജേഷിന്റെ നേതൃത്വത്തിലുള്ള ദ്രുതപ്രതികരണ സേനയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെയും പൊതുവപ്പാടം ആന്റി പോച്ചിംഗ് ക്യാംപിലെ വനപാലകരും ഉടൻ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രണ്ട് തവണ ഇവ വനപാലകർക്ക് നേരെ തിരിഞ്ഞു. ഭാഗ്യം കൊണ്ടാണ് സേന അംഗങ്ങൾ അപായത്തിൽ നിന്നും രക്ഷപ്പെട്ടത്. അരിയൂർ കണ്ടമംഗലം പൊതുവപ്പാടം റോഡ് മുറിച്ച്കടന്ന ആനക്കൂട്ടത്തെ റബർ തോട്ടങ്ങളിലൂടെ പൊതുവപ്പാടം മലയിലേ ക്കാണ് കയറ്റിവിട്ടത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. മേക്കളപ്പാറയിൽ ഐനെല്ലി റംല, ഹുസൈൻ, തോട്ടാശ്ശേരി ആയിഷക്കുട്ടി, മൊയ്തുപ്പ എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്


Previous Post Next Post

نموذج الاتصال