മരത്തിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി

കോങ്ങാട്: കോങ്ങാട് പന്നിക്കോട് മരക്കൊമ്പ് വെട്ടാൻ മരത്തിൽക്കയറി കുടുങ്ങിയ ആളെ കോങ്ങാട് അഗ്നിരക്ഷാവിഭാഗം രക്ഷപ്പെടുത്തി. കോങ്ങാട് വെണ്ണേക്കാട്ട് ശ്രീനിയെയാണ് (48) മരത്തിൽ കുടുങ്ങിയത്. ശനിയാഴ്ച വൈകീട്ട് 25 അടിയോളം ഉയരമുള്ള ശീമക്കൊന്നമരത്തിൽ കൊമ്പുകൾ വെട്ടാൻ കയറിയ ശ്രീനി മരത്തിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കോണിവെച്ച് മുകളിൽക്കയറി.ഫയർ ആൻ‍ഡ് റെസ്ക്യൂ ഓഫീസർ എം.ആർ. രാജീവ്, ഫയർമാൻ ലിഫ്റ്റിൽ ശ്രീനിയെ താഴെയിറക്കി. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കോങ്ങാട് അഗ്നിരക്ഷാവിഭാഗം അസി.സ്റ്റേഷൻ ഓഫീസർ സി.ആർ. ജയകുമാറിന്റെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരായ സി. രാഹുൽ, പി.വി. ഷിബു, എം. ആരീഫ്, പി. മോഹൻദാസ്, കെ.ജി. സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്
Previous Post Next Post

نموذج الاتصال